Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; നിയമലംഘകര്‍ പിടിയില്‍

ഹായിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥരും പോലീസും സഹകരിച്ച് അൽമഹത്ത ഡിസ്ട്രിക്ടിൽ നടത്തിയ റെയ്ഡിനിടെ പിടിയിലായ നിയമ ലംഘകർ പോലീസ് വാഹനത്തിൽ. 

ഹായിൽ- ഹായിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥരും പോലീസും സഹകരിച്ച് കഴിഞ്ഞ ദിവസം അൽമഹത്ത ഡിസ്ട്രിക്ടിൽ നടത്തിയ റെയ്ഡിനിടെ പത്തു നിയമ ലംഘകർ പിടിയിലായി. പ്രദേശത്തെ 18 വ്യാപാര സ്ഥാപനങ്ങളിൽ അധികൃതർ പരിശോധനകൾ നടത്തി. ഇതിനിടെ ഏതാനും തൊഴിൽ നിയമ ലംഘനങ്ങളും കണ്ടെത്തി. ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.


അതിനിടെ, റിയാദിലും പ്രവിശ്യക്കു കീഴിലെ മറ്റു നഗരങ്ങളിലും ഒരാഴ്ചക്കിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖക്കു കീഴിലെ ലേബർ ഓഫീസുകൾ നടത്തിയ റെയ്ഡുകൾക്കിടെ 373 നിയമ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഒരാഴ്ചക്കിടെ ആകെ 3248 സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധനകൾ നടത്തിയത്. നിയമ ലംഘനങ്ങൾക്ക് 373 സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകുകയും ചെയ്തു. 

 

Latest News