Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിൽ പാചകവാതകം ചോർന്ന് സ്‌ഫോടനം: രണ്ടു പേർക്ക് പരിക്ക്

ജിദ്ദ- നാലു നില കെട്ടിടത്തിലെ നാലാം നിലയിലെ ഫഌറ്റിൽ ഇന്നലെ പുലർച്ചെ പാചകവാതകം ചോർന്നുണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഒരാൾക്ക് പരിക്കും രണ്ടാമന് പൊള്ളലുമാണ് ഏറ്റത്. സ്‌ഫോടനത്തിൽ ഫഌറ്റിന്റെ മുൻവശത്തെ ഭിത്തി തകർന്നു. സമീപത്തെ മറ്റൊരു ഫഌറ്റിനും കേടുപാടുകൾ സംഭവിച്ചു. തകർന്ന ഫഌറ്റിന്റെ അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. 


പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെടുമ്പോൾ ഗ്യാസിന്റെ ഉറവിടം ഉടനടി അടക്കണമെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു. ചോർച്ചയുടെ ഉറവിടം കണ്ടെത്തുന്നതിന് താപ ഉറവിടങ്ങളൊന്നും ഉപയോഗിക്കരുത്. ഗ്യാസ് ചോർച്ചയുള്ള സ്ഥലത്ത് വായു സഞ്ചാരമുണ്ടാക്കുന്നതിന് ഔട്ട്ഫാനുകൾ പ്രവർത്തിപ്പിക്കാനും പാടില്ല. വായു സഞ്ചാരം ലഭിക്കുന്നതിന് ജനലുകൾ തുറക്കുന്നതാണ് ഉചിതം. ലൈറ്റുകൾ, പാം ടോപ്പുകൾ അടക്കമുള്ള വൈദ്യുതി ഉറവിടങ്ങളും പ്രവർത്തിപ്പിക്കാൻ പാടില്ല. വാതക ചോർച്ചകളെ കുറിച്ച് 911 എന്ന നമ്പറിൽ ഏകീകൃത കൺട്രോൾ റൂമിൽ ഉടനടി അറിയിക്കണമെന്നും കേണൽ സഈദ് സർഹാൻ ആവശ്യപ്പെട്ടു.  

Latest News