മലപ്പുറം വെന്നിയൂരിൽ ബസ് കടയിലേക്ക് പാഞ്ഞുകയറി 15 പേർക്ക് പരിക്ക്

മലപ്പുറം- വെന്നിയൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി പതിനഞ്ചു പേർക്ക് പരിക്കേറ്റു. കടയുടെ മുന്നിലുണ്ടായിരുന്ന വൈദ്യുതി തൂൺ തകർന്നു. കോഴിക്കോട്-തൃശൂർ റൂട്ടിലോടുന്ന ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു .വെന്നിയൂര്‍ കൊടിമരത്താണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കെ എസ് ആര്‍ ടി സി ബസിന് എതിരെ വരികയായിരുന്നു പിക്കപ്പ് വാന്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.സ്കൂട്ടര്‍ യാത്രികര്‍ക്കും പിക്കപ്പ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്

Latest News