Sorry, you need to enable JavaScript to visit this website.

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ്: അവസരം പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്‌സ്

തിരുവനന്തപുരം - മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാർക്ക് നാട്ടിൽ തിരികെ പോകുവാൻ മലേഷ്യൻ സർക്കാർ അവസരം ഒരുക്കി. ബാക്ക് ഫോർ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി 2019 ഡിസംബർ 31 വരെയാണ്. ഇതനുസരിച്ച് മലേഷ്യയിലെ നിയമാനുസ്യത പാസ്സോ, പെർമിറ്റോ ഇല്ലാത്തവർക്കാണ് നാട്ടിൽ പോകുവാൻ അവസരം ഉള്ളത്. മലേഷ്യയിലെ എമിഗ്രേഷൻ വകുപ്പാണ് ഈ പദ്ധതി ഇടനിലക്കാരില്ലാതെ ഏകോപിപ്പിച്ചിരിക്കുന്നത്. പൊതു മാപ്പിന്റെ ആനുകൂല്യം ലഭിക്കുവൻ വിദേശീയർ, യാത്രാ രേഖകൾ, പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്, ഏഴുദിവസത്തിനകം നാട്ടിൽ പോകുവാനുള്ള വിമാന ടിക്കറ്റ്, എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേണ്ട പിഴതുകയായ 700 മലേഷ്യൽ റിങ്കിറ്റ് എന്നിവ വേണം.

സാധുവായ യാത്രാ രേഖകൾ ഇല്ലാത്ത ഇന്ത്യൻ പൗരന്‍മാര്‍ എമർജൻസി സർട്ടിഫിക്കറ്റിനായി ഇന്ത്യൻ ഹൈക്കമ്മീഷൻ ഏർപ്പെടുത്തിയ ഏജൻസിയായ ബി.എൽ എസ്സ് ഇന്ത്യൻനാഷണൽ ലിമിറ്റഡ്, ലെവൽ-4, വിസ്മ ടാൻകോം, 326-328, ജെലാൻ തുവാൻകു അബ്ദുൾ റഹ്മാൻ, 50100 കോലാലംപൂർ. ഫോൺ. 03 26022474, 03 26022476.-നെ സമീപിക്കാവുന്നതാണ്. പൊതുമാപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് https://www.imi.gov.my/images/fail_ pengumuman/2019/7_jul/faq-eng.pdf എന്ന വെബ്‌സൈറ്റ് ലിങ്കിൽ ബന്ധപ്പെടണം. പ്രസ്തുത സാഹചര്യത്തിൽ മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയാളികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Latest News