Sorry, you need to enable JavaScript to visit this website.

ബി.ജെ.പി  മുന്നേറ്റം പ്രവചിച്ച്  എക്‌സിറ്റ് പോളുകൾ 

ന്യൂദൽഹി - നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്നലെ വോട്ടെടുപ്പു നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബി.ജെ.പി തന്നെ തൂത്തുവാരുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം അധികാരം നിലനിർത്തും. ഇവിടെ കോൺഗ്രസ്-എൻ.സി.പി സഖ്യം ഒരു നിലയ്ക്കും ബി.ജെ.പി സഖ്യത്തിന് വെല്ലുവിളിയല്ലെന്നും പ്രവചനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വിവിധ ദേശീയ, പ്രാദേശിക മാധ്യമങ്ങൾ നടത്തിയ സർവേയിൽ മഹാരാഷ്ട്രയിലെ 288 സീറ്റിൽ ബി.ജെ.പി സഖ്യം 211 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് സഖ്യത്തിന് 64 വരെ സീറ്റും മറ്റുള്ളവർക്ക് 13 സീറ്റും പ്രവചിക്കുന്നു.ഹരിയാനയിലെ 90 സീറ്റിൽ ബി.ജെ.പിക്ക് 66, കോൺഗ്രസിന് 14, ഐ.എൻ.എൽ.ഡി-അകാലി സഖ്യത്തിന് രണ്ടും സീറ്റുകളാണ് എക്‌സിറ്റ് പോൾ പ്രവചനം.

Latest News