ഓസ്‌ട്രേലിയയില്‍ മാധ്യമ നിയന്ത്രണം; ആദ്യ പേജ് കറുപ്പിച്ച് പത്രങ്ങള്‍

കാന്‍ബെറ-മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ കല്‍പ്പിക്കുന്ന ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് പത്രങ്ങള്‍. ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തിയാണ് പത്രങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം അറിയിച്ചത്. ദേശീയ പ്രാദേശിക പത്രങ്ങളായ ദ ഓസ്‌ട്രേലിയന്‍, ദ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്‌ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ഡയ്‌ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് ഒന്നാം പേജിലെ അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രം പ്രിന്റ് ചെയ്തത്.
സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന രണ്ട് വാര്‍ത്തകള്‍ പുറത്തു വന്നതോടെ ചാനലുകളായ എബിസിയിലും ന്യൂസ് കോര്‍പ്പിലെയും മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതിഷേധം ശക്തമായത്.
'ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്‌മെത്ത്‌റസ്റ്റിന്റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പൊലീസ് റെയ്ഡ് നടത്തുന്നു. ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്-മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ആന്റ് ആര്‍ട്‌സ് അലയന്‍സ് യൂണിയന്‍ തലവന്‍ പോള്‍ മര്‍ഫി പറഞ്ഞു.
പത്രങ്ങള്‍ മാത്രമല്ല ചാനലുകളിലും പ്രതിഷേധം കത്തിയമരുകയാണ്. 'സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്പോള്‍ അവര്‍ എന്താണ് ഒളിക്കുന്നത്' എന്ന ചോദ്യമാണ് ചാനലുകള്‍ പ്രേക്ഷകരോട് ചോദിക്കുന്നത്.
റെയ്ഡിന് ശേഷം മൂന്ന് മാധ്യമപ്രവര്‍ത്തകരാണ് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ യുദ്ധത്തിനിടെ ഓസ്‌ട്രേലിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് അനധികൃതമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന് എബിസിയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Latest News