Sorry, you need to enable JavaScript to visit this website.

കായിക മേളക്കിടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു

കോട്ടയം- കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ അഫീൽ ജോൺസണാണ് മരിച്ചത്. ഒക്ടോബർ നാലിനാണ് അപകടമുണ്ടായത്. മീറ്റിൽ വളണ്ടിയറായിരുന്നു പ്ലസ് വൺ വിദ്യാർഥിയായ അഫീൽ. ഗ്രൗണ്ടിൽ ഹാമർ ത്രോ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരുമിച്ചാണ് നടന്നിരുന്നത്. മൈതാനത്ത് വീണുകിടന്ന ജാവലിൻ എടുക്കാൻ പോയപ്പോഴാണ് അഫീലിന്റെ തലയിൽ ഹാമർ വന്നുവീണത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അഫീൽ. അടിയന്തര ചികിത്സക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ചാമ്പ്യൻഷിപ്പ് മീറ്റ് മാറ്റിവെച്ചിരുന്നു. കുട്ടിയുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാറാണ് വഹിച്ചിരുന്നത്. 
 

Latest News