പെണ്‍കുട്ടിയെ സിറിഞ്ച് കൊണ്ട് കുത്തിയ യുവാവ് അറസ്റ്റില്‍

തിരുവല്ല-പ്രണയാഭ്യര്‍ഥന നിരസിച്ചതിനു 16 വയസ്സുകാരിയെ സിറിഞ്ച് കൊണ്ട് കുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) ആണ് അറസ്റ്റിലായത്. സിറിഞ്ചില്‍ ദ്രാവകം ഉണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയിരുന്നു. പെണ്‍കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല.

മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും തമ്മില്‍ മുന്ന് വര്‍ഷത്തെ പരിചയമുണ്ടെന്നും യുവാവ് പലവട്ടം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍വെച്ച് അശ്വിന്‍  പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തിയപ്പോഴും പെണ്‍കുട്ടി ഒഴിഞ്ഞുമാറി. പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു കുത്തിയ ശേഷം സിറിഞ്ച് പുഴയില്‍ കളയുകയായിരുന്നു.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓഫിസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അശ്വിന്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

 

Latest News