ഒളിച്ചോടി തിരിച്ചെത്തിയ യുവതിയെ  നഗ്‌നയാക്കി ഗ്രാമത്തില്‍ നടത്തിച്ചു

കൊല്‍ക്കത്ത- ഒളിച്ചോടി 8 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ യുവതിയെ ക്രൂര പീഡനത്തിനിരയാക്കി ഗ്രാമവാസികള്‍.വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. പ്രണയബന്ധത്തെ തുടര്‍ന്ന് 2011ലാണ് യുവതി ഗ്രാമത്തില്‍ നിന്നും ഒളിച്ചോടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെ കാണാനെത്തിയ യുവതിയെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിച്ച് അവശയാക്കിയ യുവതിയെ  നഗ്‌നയാക്കി ഗ്രാമത്തിന് ചുറ്റും നടത്തിക്കുകയും ചെയ്തു. മുന്‍പുണ്ടായ പോലെയുള്ള അവിഹിത ബന്ധങ്ങളില്‍ ഇനിയും യുവതി കടക്കുമെന്നും അത് ഗ്രാമത്തിലെ കുടുംബങ്ങളെ തകര്‍ക്കുമെന്നും കരുതിയാണ് സ്ത്രീകളടങ്ങിയ സംഘം ഇവരെ മര്‍ദ്ദിച്ചത്. 
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 
യുവതിക്ക് വൈദ്യസഹായം നല്‍കിയതായും ആരോഗ്യം വീണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 
ബോല്പൂര്‍ സബ്ഡിവിഷനിലെ നാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. 

Latest News