Sorry, you need to enable JavaScript to visit this website.

പ്രിയങ്കയുടെ നേതൃത്വത്തിൽ യു.പിയിൽ കോൺഗ്രസ് അധികാരത്തിലെത്തും; അജയ്കുമാർ ലല്ലു

ന്യൂദൽഹി- അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജയിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു. രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ആദിത്യനാഥ് സർക്കാർ ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ രണ്ടാം ഇന്ദിരയാണെന്നും അവർ മാറ്റത്തിന്റെ കൊടുങ്കാറ്റാണെന്നും അജയ്കുമാർ പറഞ്ഞു. താനൊരു പാർട്ടി പ്രവർത്തകൻ മാത്രമാണെന്നും പാർട്ടിയുടെ ആശയത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്. അനവധി പോരാട്ടങ്ങളിൽ പങ്കെടുത്ത മഹനീയമായ ചരിത്രം കോൺഗ്രസിനുണ്ട്. സമാജ് വാദി പാർട്ടി പ്രതിപക്ഷമെന്ന നിലയിൽ പരാജയപ്പെട്ടു. ജനം എസ് പിയെ സംസ്ഥാനത്തിന്റെ പ്രധാന പ്രതിപക്ഷ പാർട്ടിയായി തെരഞ്ഞെടുത്തതാണ്. എന്നാൽ അവർ പരാജയപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ നിർണായകമാണെന്നും വിജയത്തിനായി പാർട്ടി പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന്റേയും അഹിംസയുടേയും വഴിയിലൂടെ രാജ്യത്തെ നയിച്ച മഹാത്മാ ഗാന്ധിയുടെ ആശയമാണ് കോൺഗ്രസിന്റേത്. എന്നാൽ ബിജെപി വിഭജന നയമാണ് സ്വീകരിച്ചരിക്കുന്നതെന്നും അജയ് പറഞ്ഞു.
 

Latest News