സൗദിയില്‍ പെട്രോള്‍ വില പുതുക്കി; നേരിയ കുറവ്

റിയാദ്- സൗദി അറേബ്യയില്‍ പെട്രോള്‍ വിലയില്‍ നേരിയ കുറവ്. പെട്രോളിന്റെ പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നതായി അറാംകോ അറിയിച്ചു.

91 ഇനം പെട്രോള്‍ ലിറ്ററിന് 1.50 റിയാലും 95 ഇനം ലിറ്ററിന് 2.05 റിയാലുമാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പുതുക്കിയ വിലയാണ് ഈടാക്കുക.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 91ന് 1.53 റിയാലും 95ന് 2.18 റിയാലുമായിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോള്‍ വിലയിലെ ഉയര്‍ച്ച താഴ്ചകള്‍ക്കനുസരിച്ചാണ് വില കുറക്കുന്നതെന്നും അറാംകോ അറിയിച്ചു.

 

Latest News