Sorry, you need to enable JavaScript to visit this website.

പ്ലീസ് ഇന്ത്യ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

നാസര്‍ അല്‍ഉതൈബിയില്‍ നിന്ന് പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി മെമന്റോ ഏറ്റുവാങ്ങുന്നു.

റിയാദ്- പ്ലീസ് ഇന്ത്യ അല്‍വശം ക്ലിനിക്കുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് മുഹമ്മദ് കാമില്‍ ഉദ്ഘാടനം ചെയ്തു. പ്ലീസ് ഇന്ത്യ ജി.സി.സി ചെയര്‍മാന്‍ ലത്തീഫ് തെച്ചി അധ്യക്ഷത വഹിച്ചു.
പ്ലീസ് ഇന്ത്യയുടെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പ്രത്യേക പുരസ്‌കാരം നാസര്‍ അല്‍ ഉതൈബി ഭാരവാഹികള്‍ക്ക് സമ്മാനിച്ചു. നാഷനല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.റഫീഖ് ഹസന്‍ വെട്ടത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. താഹിര്‍, ഡോ. മുസ്തഫ, ഡോ. അജ്‌വ, ഡോ. സുലൈമാന്‍, ഡോ. ഫെമിദ അഹമ്മദ്, സിസ്റ്റര്‍ ഏലിയാമ്മ, സിസ്റ്റര്‍ നസിയ, സിസ്റ്റര്‍ അമാനി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
റിയാദ് റീജിയനല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗഫൂര്‍ കൊയിലാണ്ടി, ജയന്‍ കൊടുങ്ങല്ലൂര്‍, എന്‍ജിനീയര്‍ ശ്രീകുമാര്‍, സലീഷ് മാസ്റ്റര്‍, ഷഹീര്‍ ചേവായൂര്‍, ഷാബിന്‍ ജോര്‍ജ്, സജീര്‍ വലിയോത്ത്, മന്‍സൂര്‍ കല്ലൂര്‍, അകിനാസ്, ഷാജഹാന്‍ കരുനാഗപ്പള്ളി, നാസര്‍ തെച്ചി, സൈഫുദ്ദീന്‍ എടപ്പാള്‍, അഡ്വ. ജലീല്‍, മജീദ് പൂളകാടി, റാഫി കൊയിലാണ്ടി എന്നിവര്‍ പങ്കെടുത്തു.

 

 

 

Latest News