Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മയക്കുമരുന്നുമായി വിദേശി പിടിയിൽ

റിയാദ് - മയക്കുമരുന്നും മദ്യവുമായി അഫ്‌ലാജിൽനിന്ന് അറബ് വംശജനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ആയിരത്തിലേറെ ലഹരി ഗുളികകളും ഹഷീഷും മുപ്പതു കുപ്പി മദ്യവും പ്രതിയുടെ പക്കൽ കണ്ടെത്തി.

അഫ്‌ലാജിന് പടിഞ്ഞാറ് 110 കിലോമീറ്റർ ദൂരെ അൽഹദാറിൽ വെച്ചാണ് സുരക്ഷാ വകുപ്പുകൾ മദ്യ, മയക്കുമരുന്ന് ശേഖരവുമായി വിദേശിയെ പിടികൂടിയത്. തുടർ നടപടികൾക്കായി അറബ് വംശജനെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Latest News