Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ 13,331 പുരുഷ ലൈംഗിക തൊഴിലാളികള്‍  

കോഴിക്കോട്- കേരളത്തില്‍ വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷ•ാരുടെയും എണ്ണം വര്‍ദ്ധിച്ച് വരുന്നതായി പഠന റിപ്പോര്‍ട്ട്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീകളെ എസ്‌കോര്‍ട്ടുകള്‍ ആക്കുന്നത് പോലെ പുരുഷ•ാരെ എസ്‌കോര്‍ട്ടുകള്‍ ആക്കുന്ന സംഭവങ്ങളും നടന്നു വരുന്നുണ്ട്. പതിനേഴായിരത്തിലധികം സ്ത്രീകള്‍ സംസ്ഥാനത്ത് ലൈംഗിക തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് പുറത്തെത്തുന്ന വിവരം. 13,331 പുരുഷ ലൈംഗിക തൊഴിലാളികളും സംസ്ഥാനത്തുണ്ടെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പുറത്തു വിട്ട കണക്കില്‍ വ്യക്തമാക്കുന്നു. 
എച്ച്‌ഐവി ബാധിതരെ കണ്ടെത്താനായി നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ലൈംഗിക തൊഴിലിലേക്ക് കടക്കുന്നവരില്‍ പലരും 30 വയസ് പിന്നിട്ടവരാണ്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് എത്തി ലൈംഗിക തൊഴില്‍ ചെയ്യുന്നവരാണ് അധികവും. നഗരങ്ങളിലെ ഹോട്ടലുകള്‍, ഫഌറ്റുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴില്‍ വ്യാപകമായി നടന്ന് വരുന്നത്. 
എന്നാല്‍ ഈ കണക്കുകള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ 60 ശതമാനവും 36 മുതല്‍ 46 വരെ പ്രായമുള്ളവരാണ്. നിരവധി പേര്‍ ഏജന്റുമാരായും പ്രവര്‍ത്തിക്കുന്നുണ്ട്. പതിനേഴായിരത്തില്‍ അധികം സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ നാല് പേര്‍ക്ക് എച്ച് ഐവി ബാധയുണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളേക്കാള്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ക്കാണ് എച്ച്‌ഐവി ബാധ കൂടുതല്‍. പരിശോധനയ്ക്ക് വിധേയരാക്കിയവരില്‍ 9608 പേരില്‍ 11 പേര്‍ക്ക് എച്ച് ഐവി സ്ഥിരീകരിച്ചിട്ടുണ്ട്.
പുരുഷ വേശ്യകള്‍ കൂടുതലായുള്ളത് കോഴിക്കോട് ജില്ലയിലാണ്. പുരുഷ•ാര്‍ തന്നെയാണ് ഇത്തരക്കാര്‍ക്ക് ആവശ്യക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി പുരുഷ ലൈംഗികതൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സ്ഥിരമായി പതിനായിരത്തിലധികം പേര്‍ മയക്കുമരുന്ന് കുത്തിവെയ്ക്കുന്നതായും കണ്ടെത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 1480 പേരെ പരിശോധിച്ചതില്‍ നിന്നും രണ്ട് പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News