Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമെന്ന് നമ്പി നാരായണന്‍

കൊച്ചി- ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 പൂര്‍ണ പരാജയമായിരുന്നുവെന്നും 98 ശതമാനം വിജയം കണ്ടുവെന്ന ഇസ്രൊയുടെ അവകാശ വാദം പൊള്ളയാണെന്നും മുന്‍ ഇസ്രൊ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ഇതു പരാജയപ്പെട്ടു. എന്നാല്‍ ജനങ്ങളോട് 98 ശതമാനം വിജയകരമായിരുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും നമ്പി നാരായണന്‍ പറഞ്ഞു. യൂറോപ്യന്‍ ബഹിരാക ഏജന്‍സി പോലെ ഏഷ്യന്‍ രാജ്യങ്ങളുടേയും കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും ഇത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണമെന്നും ഇതു മേഖലയ്ക്ക് നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News