ഗള്‍ഫില്‍ യു.എസ് സഖ്യത്തില്‍ ചേരില്ലെന്ന് ജപ്പാന്‍; സ്വന്തം സേനയെ അയക്കും

കാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ സുഗ

ടോക്കിയോ- മധ്യപൗരസ്ത്യ ദേശത്ത് കപ്പലുകളുടെ സുരക്ഷക്ക് അമേരിക്കന്‍ സഖ്യത്തോടൊപ്പം ചേരേണ്ടതില്ലെന്ന് ജപ്പാന്‍ തീരുമാനിച്ചു. പകരം ജപ്പാനിലേക്കുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷക്ക് സ്വന്തം സേനയെ അയക്കും. ഇതിനായുള്ള തയാറെടുപ്പുകള്‍ തുടങ്ങി.
സഖ്യത്തില്‍ ചേരില്ലെങ്കിലും  ഇറാന്റ് ആക്രമണത്തില്‍നിന്ന് കപ്പലുകളേയും ടാങ്കറുകളേയും രക്ഷിക്കാന്‍ അമേരിക്കയുമായി ഏകോപനം നടത്തുമെന്ന് കാബിനറ്റ് ചീഫ് സെക്രട്ടറി യോഷിഹിഡെ സുഗ പറഞ്ഞു.

 

Latest News