സൗദിയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് അഗ്നിബാധ; ആളപായമില്ല

യാമ്പു - യാമ്പു, ജിദ്ദ എക്‌സ്പ്രസ്‌വേയില്‍ യാമ്പുവില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരെ പദ്ധതി പ്രദേശത്ത് തൊഴിലാളികളുടെ താമസസ്ഥലത്ത് അഗ്നിബാധ. നാലു പോര്‍ട്ടോകാബിനുകള്‍ കത്തിനശിച്ചു. പ്രദേശത്ത് ഇത്തരത്തില്‍ പെട്ട 75 പോര്‍ട്ടോകാബിനുകളുണ്ട്. കൂടുതല്‍ കാബിനുകളിലേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു.
സിവില്‍ ഡിഫന്‍സ് സംഘങ്ങളും യാമ്പു റോയല്‍ കമ്മീഷനില്‍ നിന്നുള്ള അഗ്നിശമന യൂനിറ്റും ചേര്‍ന്നാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ലെന്നും മദീന സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.

 

 

Latest News