Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയ തമിഴ് യുവാവിനെ പോലീസ് തെരയുന്നു 

തിരൂരങ്ങാടി-മൂന്നിയൂരില്‍ യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലയും കാലുകളും കെട്ടിയിട്ട നിലയിലായിരുന്ന പശുക്കളെ മൃഗഡോക്ടര്‍ പരിശോധന നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്.മുന്നിയൂര്‍ മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന ഉടമയുടെ പരാതി. പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായില്‍ വൈക്കോലുകള്‍ നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫാമില്‍ നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്‍ന്നത്. ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ പറഞ്ഞു
 

Latest News