Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകൻ അപകടത്തിൽ മരിച്ചു

ഈരാറ്റുപേട്ട - വാർത്താ ശേഖരണം കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകൻ അപകടത്തിൽപെട്ടു മരിച്ചു. മാധ്യമം ഈരാറ്റുപേട്ട ലേഖകനും പ്രമുഖ ഫോട്ടോഗ്രാഫറുമായ കെ.എം. അബ്ദുൾ കരീമാണ് (യമഹ കരീം -64) മരിച്ചത്. ഇലവീഴാപൂഞ്ചിറയിൽ നിന്ന് വാർത്ത ശേഖരിച്ച് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തൊടുപുഴയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
ദീർഘകാലമായി മാധ്യമം ലേഖകനായി പ്രവർത്തിച്ചു വരികയായിരുന്നു. ഈരാറ്റുപേട്ട ടൗണിൽ യമഹ സ്റ്റുഡിയോയും നടത്തി വരികയായിരുന്നു.

ഭാര്യ: റംല തൊടുപുഴ. മക്കൾ അനീഷ് ,അജീഷ്, അനൂപ്. മരുമക്കൾ: സജ്ന, നൈമ, ജൗഹറ.

ഖബറക്കം  ഈ രാറ്റുപേട്ട പുത്തൻപള്ളി ഖബർസ്ഥാനിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം.

Latest News