കടലക്കറിയില്‍ ഒച്ച്; ഹോട്ടല്‍ പൂട്ടിച്ചു

തിരുവനന്തപുരം-ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന്  ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ പൂട്ടിച്ചു. വഴുതക്കാട്ടെ ശ്രീ ഐശ്വര്യ ഹോട്ടലില്‍ നിന്ന് വാങ്ങിയ കടലക്കറിയില്‍ നിന്നാണ് തിരുവനന്തപുരം സ്വദേശിക്ക് ഒച്ചിനെ കിട്ടിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ പാല്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ  പഴകിയ ഭക്ഷണ സാധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലുടമയ്ക്ക് നോട്ടീസ് നല്‍കി. തൊഴിലാളികള്‍ക്ക് വേണ്ടത്ര ബോധവല്‍ക്കരണം നടത്താനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest News