Sorry, you need to enable JavaScript to visit this website.

യു.പി.എസ്.സി മാലാഖമാരല്ല; ചെന്നിത്തലയുടെ കോൾ ലിസ്റ്റ് പരിശോധിക്കണം-കെ.ടി ജലീൽ

കോഴിക്കോട്- രമേശ്  ചെന്നിത്തല മകന്റെ ഇന്റർവ്യൂ സമയത്ത് വിളിച്ച   ഫോൺകോളുകളുടെ  ലിസ്റ്റ് പരിശോധിക്കണമെന്ന് മന്ത്രി കെ.ടി ജലീൽ. യു.പി.എസ്.സി മാലാഖമാരല്ലെന്നും അവരെ  നിയമിക്കുന്നത് കേന്ദ്ര സർക്കാറാണെന്നും ജലീൽ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ മകന് യു.പി.എസ്.സി പരീക്ഷയിൽ മികച്ച മാർക്ക് ലഭിച്ചത് സംബന്ധിച്ച് ഗുരുതരമായ ആരോപണമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീൽ ഉന്നയിച്ചത്. 

ചെന്നിത്തലയുടെ മകന് 2017ലെ സിവിൽ സർവീസ്  എഴുത്ത്പരീക്ഷയിൽ റാങ്ക് 608 ആയിരുന്നു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ റാങ്ക് 210 ആയി. അതെങ്ങിനെ സംഭവിച്ചുവെന്നും ജലീൽ ചോദിച്ചു.

മകന്റെ സിവിൽ സർവീസ് ഇന്റവ്യൂ സമയത്ത് രമേശ് ചെന്നിത്തല ദൽഹിയിൽ ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്  എം.എം ഹസനാണ്. ചെന്നിത്തല ലീഗിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ജലീൽ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജലീൽ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.  
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിൽ ഇടപെട്ട് പ്രതികരിച്ച മന്ത്രി കെ.ടി ജലീൽ സിവിൽ സർവ്വീസ് പരീക്ഷയുടെ റാങ്കുകളും അന്വേഷിക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ചതോടെ വിവാദം മറ്റൊരു തലത്തിലേയ്ക്ക് മാറി. എന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്ന് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു. ആ സിവിൽ സർവീസ് പരീക്ഷയുടെ എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാൾ 30 മാർക്ക് അഭിമുഖ പരീക്ഷയിൽ പ്രമുഖ നേതാവി ന്റെ മകന് കിട്ടിയെന്ന് ജലീൽ പറഞ്ഞു. ഇതിനായി ദൽഹിയിൽ ലോബിയിംഗ് നടത്തിയവർ തങ്ങളെപ്പോലെയാണ് മറ്റുള്ളവരും എന്നുകരുതിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു ജലീലിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് തന്നെ ഇക്കാര്യം അന്വേഷിക്കാൻ ആവശ്യപ്പെടണം. പി.എസ്.സി യുടെ മാത്രമല്ല യു.പി.എസ്.സിയുടെയും സുതാര്യത നിലനിർത്താൻ നടപടി വേണം. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണ്. മോഡറേഷനെയാണ് മാർക്ക് ദാനമെന്ന് വിളിക്കുന്നത്. ചരിത്രത്തിൽ ആദ്യമായല്ല മോഡറേഷൻ നൽകുന്നത്. ഒരാ ൾക്ക് മാത്രമല്ല നിരവധി പേർക്ക് മോഡറേഷൻ നൽകി. മോഡറേഷൻ നിറുത്തണമെന്ന് പ്രതിപക്ഷ നേതാവിന് അഭിപ്രായമുണ്ടെങ്കിൽ അത് തുറന്നു പറയണം. അദാലത്തിൽ മോഡറേഷൻ തീരുമാനിച്ചിട്ടില്ല. മോഡറേഷൻ തീരുമാനിച്ചത് സിൻഡിക്കേറ്റിലാണ്. പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ട രേഖ പ്രതിപക്ഷ നേതാവ് ഹാജറാക്കിയിട്ടില്ലെന്ന് പറഞ്ഞ ജലീൽ, ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് ഇടതു പക്ഷത്തിന്റെ വിജയം തടഞ്ഞ് നിറു ത്താൻ സാധിക്കുമെന്ന് യു.ഡി.എഫ് കരുതേണ്ടെന്നും വ്യക്തമാക്കി. എന്നാൽ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് ജലീലിലിന് ധാരണയില്ലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. തന്നെ നേരിടാൻ മകനെതിരെ ആരോപണം ഉന്നയിക്കേണ്ടിയിരുന്നില്ല. ആരോപണങ്ങൾ അബദ്ധജടിലമാണ്. 
മോഡറേഷൻ നിറുത്തണമെന്ന് താൻ പറഞ്ഞിട്ടില്ല. എന്നെപ്പറ്റി ഒന്നും പറയാനില്ലാത്ത തിനാൽ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ വി.സിയോട് ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രിക്ക് ഗവർണർ കൈമാറി.


 

Latest News