Sorry, you need to enable JavaScript to visit this website.

റിയാദില്‍ ബൈക്കില്‍ കാറിടിച്ച് രണ്ട് വിദേശികള്‍ മരിച്ചു

റിയാദ്- അഫീഫിൽ ബൈക്കിൽ കാറിടിച്ച് രണ്ടു ബംഗ്ലാദേശുകാർ മരിച്ചു. ബൈക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ബംഗ്ലാദേശുകാരെ അമിത വേഗത്തിലെത്തിയ കാറിടിച്ച് തെറിപ്പിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഫീഫ് ട്രാഫിക് പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ അഫീഫ് ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. 

Latest News