പൈലറ്റ് ട്രാഫിക് കുരുക്കില്‍; യാത്രക്കാര്‍  വിമാനത്തില്‍ കുടുങ്ങിയത് മൂന്ന് മണിക്കൂര്‍

ബംഗലൂരു- പൈലറ്റ് ട്രാഫിക് കുരുക്കില്‍പെട്ടതോടെ വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍. ഡല്‍ഹിയില്‍ നിന്നും ബെംഗലൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എഐ502 വിമാനമാണ് മൂന്ന് വൈകിയത്. ഡല്‍ഹിയിലെ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ പൈലറ്റിന് വിമാനം പുറപ്പെടേണ്ട സമയം ആയിട്ടും എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതോടെ ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 4.20നാണ് പുറപ്പെട്ടത്. രാത്രി 7.09ന് ബംഗലൂരുവില്‍ എത്തി.
വിമാനം പുറപ്പെടാന്‍ വൈകിയതോടെ അറ്റക്കുറ്റപ്പണി ഉള്ളതിനാല്‍ അരമണിക്കൂര്‍ വൈകുമെന്നായിരുന്നു അറിയിപ്പ്. മൂന്നു മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെടാണ്ടിരുന്നപ്പോള്‍ യാത്രക്കാര്‍ ബഹളം വച്ചു.ഈ സമയത്താണ് വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ സഹ പൈലറ്റ് ഇതുവരെ എത്തിയില്ലെന്നും പൈലറ്റില്ലാതെ പുറപ്പെടാന്‍ കഴിയില്ലെന്നും അറിയിച്ചത്.

Latest News