ബംഗ്ലദേശ് സേനയുടെ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദ് ജില്ലയിലെ അതിര്‍ത്തിയില്‍ ബംഗ്ലദേശ് സേന നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലദേശിന്റെ ബിജിബി സേനയാണ് വെടിവച്ചതെന്ന് വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ച ബിഎസ്എഫ് പട്രോള്‍ സംഘത്തിനു നേര്‍ക്കാണ് ബംഗ്ലദേശ് സേനയുടെ വെടിവെപ്പുണ്ടായത്. ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയിലെ സേനാ കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിങ് വിളിച്ചിട്ടുണ്ട്. ബംഗ്ലദേശിന്റെ ബിജിബിയും ഇന്ത്യയുടെ ബിഎസ്എഫും പരസ്പരം സൗഹാര്‍ദത്തോടെ മുന്നോട്ടു പോകുന്ന സേനകളാണ്.
 

Latest News