Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹോളിവുഡ് നടന്റെ ഭാര്യയെ മകന്‍ കുത്തിക്കൊന്നു; പോലീസ് വെടിയേറ്റ പ്രതിയും മരിച്ചു

ലോസേഞ്ചലസ്- പ്രശസ്ത അമേരിക്കന്‍ ടിവി പരമ്പരയായ ടാര്‍സനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവൂഡ് നടന്‍ റോണ്‍ എലിയുടെ ഭാര്യ വാലെറി ലന്‍ഡീനെ (62) മകന്‍ കുത്തിക്കൊലപ്പെടുത്തി. വീട്ടിലുണ്ടായ തര്‍ക്കത്തിനിടെയാണ് ഇവരുടെ മകനായ 30കാരന്‍ കാമറണ്‍ എലി അമ്മയെ കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് സംഘം മാരകമായി കുത്തേറ്റു മരിച്ചു കിടക്കുന്ന വാലെറിയെ കണ്ടത്. ഭീഷണി സാഹചര്യത്തില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ പ്രതി കാമറണും കൊല്ലപ്പെട്ടു. കൊലനടത്തിയ കാമറണിനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവച്ചത്. വീട്ടിനു പുറത്തായിരുന്നു ഇയാള്‍. സംഭവത്തില്‍ നടന്‍ 81കാരനായ റോണ്‍ എലിക്ക് പരിക്കുണ്ടോ എന്നു വ്യക്തമല്ല. പോലീസ് റോണിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചയച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
 

Latest News