മദീന- മദീനക്ക് സമീപം ഹിജ്‌റ റോഡിലെ കിലോ 170-ൽ മുപ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായ ബസ് പുറപ്പെട്ടത് റിയാദിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകരെയും വഹിച്ചുള്ള ബസായിരുന്നു ഇത്. മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച ബസ് കത്തിയമരുകയായിരുന്നു. പരിക്കേറ്റവരെ റെഡ് ക്രസന്റും മറ്റു സുരക്ഷാവിഭാഗങ്ങളും ചേർന്ന് ഹംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബസ് പൂർണമായും കത്തി. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവടങ്ങളിലെ ആശുപത്രികളിലാണ്.