Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നൂഡില്‍സ് തീറ്റ ഏഷ്യയില്‍ കുട്ടികളെ നശിപ്പിക്കുന്നു; പോഷകാഹരക്കുറവ് വര്‍ധിച്ചെന്ന് യുനിസെഫ്

മനില- ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളില്‍ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളില്‍ 40 ശതമാനം പോഷാകാഹരക്കുറവുള്ളവരാണെന്ന് യുനിസെഫ് പഠന റിപോര്‍ട്ട്. ഇത് ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. വളരുന്ന സമ്പദ് വ്യവസ്ഥയും ഉയരുന്ന ജീവിത നിലവാരവും ഉള്ളവയാണ് ഈ മൂന്ന് രാജ്യങ്ങളെങ്കിലും ഇവിടുത്തെ ജോലിക്കു പോകുന്ന രക്ഷിതാക്കളില്‍ പലര്‍ക്കും കുട്ടികള്‍ക്കു നല്ല ഭക്ഷണം നല്‍കാനുള്ള പണവും സമയവും അവബോധവും ഇല്ലാത്തവരാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് ദോഷകരമായ ഭക്ഷണങ്ങളില്‍ നിന്ന് അവരെ അകറ്റാനുള്ള അവബോധം ഈ രക്ഷിതാക്കള്‍ക്കില്ലെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളുടെ വയറു നിറയ്ക്കുക എന്നതു മാത്രമാണ് രക്ഷിതാക്കള്‍ പ്രധാനമായി കാണുന്നത്. ആവശ്യമായ അളവില്‍ പ്രോട്ടീന്‍, കാല്‍സ്യം, ഫൈബര്‍ എന്നി ഭക്ഷണത്തിലൂടെ ലഭിക്കുന്നുണ്ടോ എന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കുന്നു പോലുമില്ല- ഇന്തൊനീഷ്യയിലെ പൊതുജനാരോഗ്യ വിദഗ്ധനായ ഹസ്ബുല്ല തബ്‌റാനി പറയുന്നു.

ഈ പോഷകാഹാരക്കുറവിന് കാരണം കുടുംബങ്ങള്‍ പരമ്പരാഗത ഭക്ഷണ രീതി ഉപേക്ഷിച്ച് പകരം ചെലവ് കുറഞ്ഞചും വേഗത്തില്‍ പാകംചെയ്യാവന്നതും  ഭക്ഷണ രീതിയിലേക്ക് മാറുന്നതാണെന്ന് യുനിസെഫ് ഏഷ്യാ ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റ് മുയെനി മുതുംഗ പറയുന്നു. ഇത്തരമൊരു ഭക്ഷണ പഥാര്‍ത്ഥമാണ് നൂഡില്‍സ്. വിലകുറഞ്ഞതും വേഗം പാകം ചെയ്യാവുന്നതുമായ ഇത് ഒരു സന്തുലിത പോഷകങ്ങളുള്ള ഭക്ഷണമല്ല. അവശ്യം ഉണ്ടായിരിക്കേണ്ട പോഷകങ്ങളും അയണ്‍ പോലുള്ള മൈക്രോന്യൂട്രിയെന്റ്‌സും ഇതിലില്ല. ഉയര്‍ന്ന കൊഴുപ്പും ഉപ്പും അടങ്ങിയ ഇത് പ്രോട്ടീനും ഇല്ല- മുതുംഗ പറയുന്നു.

ചൈന കഴിഞ്ഞാല്‍ ഇന്തൊനീഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ നൂഡില്‍സ് കഴിക്കുന്നവര്‍ എന്നാണ് വേള്‍ഡ് ഇന്‍സ്റ്റന്റ് നൂഡില്‍സ് അസോസിയേഷന്റെ കണക്കുകള്‍. 

Latest News