എ.ടി.എം തട്ടിപ്പ്: കാസര്‍കോട്ടുകാര്‍ യു.പിയില്‍ പിടിയില്‍

കാസര്‍കോട്- വ്യാജ എ.ടി.എം കാര്‍ഡുകളുപയോഗിച്ച്  ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ അഞ്ചംഗസംഘം പോലീസ് പിടിയിലായി. മീപ്പുഗിരി ആര്‍.ഡി നഗറിലെ മുഹമ്മദ് ബിലാല്‍, കൂഡ്‌ലുവിലെ മുഹമ്മദ് സുഹൈല്‍, കളനാട് സ്വദേശികളായ അബ്ദുല്‍റഹ്മാന്‍ ജംഷീദ്, അബ്ദുല്‍റഫാദ്, യാസിന്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് ഉന്നാവോ പോലീസ് അറസ്റ്റ് ചെയ്തത്. സംഘം സഞ്ചരിച്ച ആള്‍ട്ടോ കാറും പിടികൂടി.
എ.ടി.എം  കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് പാസ്‌വേഡുകള്‍ ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം  കാര്‍ഡുകളുപയോഗിച്ച് പണം കൈക്കലാക്കുന്നതാണ് സംഘത്തിന്റെ രീതി.

 

Latest News