മക്കളെ ഒഴിവാക്കി ഒളിച്ചോടി വിവാഹിതരായവര്‍ റിമാന്റില്‍

വടകര- ഭര്‍ത്താവിനേയും മക്കളേയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും രണ്ട് മക്കളുടെ പിതാവായ കാമുകനും റിമാന്റിലായി. മീത്തലെ മുക്കാളിയിലെ പിലാക്കണ്ടി ഷീബ (44), കണ്ണൂര്‍ വടക്കുമ്പാട് സുജിത്ത് (48) എന്നിവരെയാണ് വടകര ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. മാഹിക്കടുത്ത് ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന ഷീബയും ബസ് ഡ്രൈവറായ സുജിത്തും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒളിച്ചോടി വിവാഹിതരായത്. ഷീബയുടെ വീട്ടുകാരുടെ പരിതിയെ തുടര്‍ന്ന് ചോമ്പാല പോലീസ് കേസെടുകത്ത് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 17, 13 വയസ്സ് പ്രായമുള്ള രണ്ട് മക്കളുടെ അമ്മയാണ് ഷീബ. സുജിത്തിന് അഞ്ചും, മൂന്നും വയസ്സ് പ്രായമുള്ള മക്കളുമുണ്ട്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ സംരക്ഷിക്കാത്തതിനാണ് ഷീബക്കെതിരെ കേസെടുത്തത്. പ്രേരണാ കുറ്റമാണ് സുജിത്തിനെതിരെയുള്ളത്.

 

Latest News