രാത്രി റോഡിലിറങ്ങി തോക്ക് ചൂണ്ടി ഭീഷണി: കസ്റ്റഡിയിലായ 19 കാരന് ജാമ്യം

തലശ്ശേരി- രാത്രി റോഡിലിറങ്ങി തോക്ക് ചൂണ്ടി വഴിയാത്രികരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍  പോലീസ് പിടികൂടിയ 19 കാരനെ ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
പുന്നോല്‍ കിടാരംകുന്ന് സ്വദേശിയെയാണ് ന്യൂമാഹി പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി മാഹി പെരുന്നാളിന് പോകുന്നതിനിടയിലാണത്രെ യുവാവിന്റെ പ്രകടനമുണ്ടായത്.
തീവ്രവാദിയെന്ന് വിശേഷിപ്പിക്കപ്പെട്ടതോടെയാണ് പോലീസ് പാഞ്ഞെത്തിയത്. സംഭവം നേരില്‍ കണ്ട ലോറിക്കാരാണ് താമസസ്ഥലത്തെ പറ്റി പോലീസിന് അറിവ് നല്‍കിയത്. ചോദ്യം ചെയ്തപ്പോള്‍ ഓണ്‍ ലൈന്‍ ഇടപാടില്‍ സ്വന്തമാക്കിയ എയര്‍ഗണ്ണാണ് പ്രയോഗിച്ചതെന്ന് കണ്ടെത്തി. ഡിവൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

 

Latest News