Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജ് രജിസ്‌ട്രേഷന് നാളെ തുടക്കം

റിയാദ് - ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. രാവിലെ എട്ടു മണിക്ക് ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് പ്രവർത്തനക്ഷമമാകും. ഓരോ നഗരത്തിൽനിന്നും ചുരുങ്ങിയത് 25 ൽ കുറയാത്ത തീർഥാടരെ ഓരോ സർവീസ് കമ്പനിക്കും അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 
ഏറ്റവുമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഹജിന് അവസരം ലഭിക്കുക. ഈ വർഷം സൗദി അറേബ്യക്കകത്തു നിന്നുള്ള 2,39,000 പേർക്ക് ഹജിന് അവസരം ലഭിക്കും. ആഭ്യന്തര ഹജ് സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് 194 കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് ലൈസൻസുള്ളത്. മിനായിലെ മലമുകളിൽ നിർമിച്ച ബഹുനില കെട്ടിടങ്ങളിൽ താമസം നൽകുന്ന കാറ്റഗറിയിൽ 11,872 പേർക്കും ജനറൽ കാറ്റഗറിയിൽ 1,98,976 പേർക്കും കുറഞ്ഞ ചെലവിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന വിഭാഗത്തിൽ 23,477 പേർക്കും മിനാക്ക് പുറത്തെ കെട്ടിടങ്ങളിൽ താമസം നൽകുന്ന കാറ്റഗറിയിൽ പതിനായിരം പേർക്കും ഹജ് നിർവഹിക്കുന്നതിന് അവസരം ലഭിക്കും. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും നഗരങ്ങളിൽ നിന്നും പുതിയ ബസുകളിലാണ് ഹജ് തീർഥാടകരെ പുണ്യസ്ഥലങ്ങളിലെത്തിക്കേണ്ടത്. ബസുകളുടെ മോഡൽ 2008 ലും പഴയതാകാൻ പാടില്ല. അറഫയിൽ തീർഥാടകരിൽ ഒരാൾക്ക് 1.6 ചതുരശ്ര മീറ്റർ എന്ന തോതിലാണ് മുഴുവൻ തീർഥാടകർക്കും തമ്പുകളിൽ സ്ഥലം നീക്കിവെക്കേണ്ടത്. 

Latest News