Sorry, you need to enable JavaScript to visit this website.

സൗദി പരമ്പരാഗത കഠാര റഷ്യന്‍ പ്രസിഡന്റിന് കൗതുകമായി-video

റിയാദ് - രാജകൊട്ടാരത്തിൽ നൽകിയ ഗാർഡ് ഓഫ് ഓണറിനിടെ സൗദി അറേബ്യയിലെ പരമ്പരാഗത ആയുധമായ കഠാരയിൽ അത്ഭുതം കൂറി റഷ്യൻ പ്രസിഡന്റ് പുടിൻ. റഷ്യൻ പ്രസിഡന്റിന്റെ അത്ഭുതം കണ്ട് കഠാര കാണിച്ചു കൊടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകുകയും ഇതേ കുറിച്ച് വിശദീകരിച്ചു നൽകുകയും ചെയ്തു. 


അൽയെമാമ കൊട്ടാരത്തിൽ വെച്ച് നൽകിയ ഔദ്യോഗിക സ്വീകരണത്തിനിടെ സൽമാൻ രാജാവിനൊപ്പം നടന്നു നീങ്ങുന്നതിനിടെയാണ് അഭിവാദ്യമർപ്പിക്കുന്നതിന് വരിയായി നിലയുറപ്പിച്ച, പരമ്പരാഗത വേഷവും ആയുധങ്ങളും അണിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ മാറത്ത് തൂക്കിയ, വളഞ്ഞ ആകൃതിയിലുള്ള കഠാര റഷ്യൻ പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതേക്കുറിച്ച് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പുടിൻ ആരായുന്നത് കണ്ടാണ് വിശിഷ്ടാതിഥിക്കു മുന്നിൽ കഠാര കാണിച്ചു കൊടുക്കുന്നതിന് സൽമാൻ രാജാവ് നിർദേശിച്ചത്. 


സുരക്ഷാ ഉദ്യോഗസ്ഥർ അണിഞ്ഞ പരമ്പരാഗത കഠാര കണ്ട് അത്ഭുതം കൂറി റഷ്യൻ പ്രസിഡന്റ് അതേ കുറിച്ച് ആരായുന്നതിന്റെയും പുടിന് കഠാര കാണിച്ചു കൊടുക്കുന്നതിന് സൽമാൻ രാജാവ് സുരക്ഷാ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

 

Latest News