Sorry, you need to enable JavaScript to visit this website.

കശ്മീരിൽ പ്രതിഷേധം; ഫാറൂഖ് അബ്ദുല്ലയുടെ മകളെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

ശ്രീനഗർ- കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിൽ പ്രതിഷേധിച്ച് ശ്രീനഗറിൽ പ്രതിഷേധിച്ച നിരവധി വനിതാ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളെയും സഹോദരിയെയും അടക്കം അറസ്റ്റ് ചെയ്തു. ഫാറൂഖ് അബ്ദുല്ലയുടെ മകൾ സഫിയ അബ്ദുല്ല ഖാൻ, സഹോദരി സുരയ്യ അബ്ദുല്ല, ജമ്മു കശ്മീർ മുൻ ചീഫ് ജസ്റ്റിസ് ബഷീർ അഹമ്മദ് ഖാന്റെ ഭാര്യ ഹവ്വ ബഷീർ എന്നിവരടക്കം നിരവധി പേർ അറസ്റ്റിലായി. ഓഗസ്റ്റ് അഞ്ചിന് പ്രത്യേക പദവി പിൻവലിച്ചതിന് ശേഷം തങ്ങളെല്ലാം ജയിലിലാണെന്ന് സുരയ്യ അബ്ദുള്ള പ്രതികരിച്ചു. ശ്രീ നഗറിലെ ലാൽ ചൗക്കിൽ പ്ലക്കാർഡുമേന്ത്രി പ്രതിഷേധിച്ചവരെയാണ് പോലീസ് പിടികൂടിയത്.
 

Latest News