ഇന്ത്യൻ അംബാസഡർ സൗദി വിദേശ  മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദും സൗദി വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫും ചർച്ച നടത്തുന്നു.

റിയാദ്- ഇന്ത്യൻ അംബാസഡർ ഡോ.ഔസാഫ് സഈദ് സൗദി വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫുമായി കൂടിക്കാഴ്ച നടത്തി. റിയാദിൽ വിദേശ മന്ത്രലായ ആസ്ഥാനത്തു വെച്ചാണ് വിദേശ മന്ത്രി ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചത്.

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങൾക്കുള്ള വിദേശ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.ആദിൽ മുർദാദും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Latest News