പശു പരിപാലനത്തില്‍ വീഴ്ച വരുത്തിയതിന് യുപിയില്‍ ജില്ലാ കലക്ടറുള്‍പ്പെടെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ- സര്‍ക്കാരിന്റെ പശു പരിപാലന പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് ജില്ലാ മജിസ്‌ട്രേറ്റിനേയും അഞ്ച് ഉദ്യോഗസ്ഥരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തെരുവില്‍ അലയുന്ന കാലികളെ സംരക്ഷിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. നിരന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി എടുത്തതെന്ന് യുപി ചീഫ് സെക്ട്രറി ആര്‍ കെ തിവാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഹാരാജ്ഗഞ്ച് ജില്ലയിലെ മാധവാലയ ഗോശാലയില്‍ തെരുവു കാലികളെ പരിപാലിക്കുന്നതിനാണ് ഇവര്‍ വീഴ്ച വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News