Sorry, you need to enable JavaScript to visit this website.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിനിൽ കടുത്ത മുസ്ലിം വിരോധവുമായി കവിത; വിമർശനം ശക്തമാകുന്നു

തേഞ്ഞിപ്പലം- ഇസ്ലാം മതത്തെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മാഗസിനിൽ പ്രസിദ്ധീകരിച്ച കവിത വിവാദമാകുന്നു. മൂടുപടം എന്ന പേരിൽ ആദർശ് എന്നയാൾ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദമായത്. മുഖം പൂർണമായും മറയ്ക്കുന്ന ബുർഖയെ സൂചിപ്പിക്കുന്ന കവിതയിൽ കടുത്ത മതവിരോധവും വിദ്വേഷവുമാണുള്ളതെന്നാണ് വിമർശനം.

കവിതയില്‍നിന്ന്..

ഒടിയാത്ത ലിംഗമുള്ള
ഹൂറൻമാരില്ലാത്ത
സ്വർഗത്തിന് വേണ്ടി
നീയെന്തിനാണ് പെണ്ണേ
കറുത്ത തുണിയിൽ
മൂടിക്കെട്ടിക്കഴിയുന്നത്.

കറുത്ത തുണിയിൽ
അനുവദിക്കപ്പെട്ട വിടവുകളിലൂടെ
ഞാനീ ലോകത്തെയൊന്ന് 
നോക്കിക്കണ്ടോട്ടെ..
ഇല്ലെങ്കിൽ അവരെന്നെ
നേരത്തെതന്നെ നരകത്തിലേക്കയക്കും
ലഹരിയിൽ മുങ്ങിയ കേസരികളുടെ
ഭോഗങ്ങൾക്കിടയിൽ
ഞാനിരിക്കേണ്ടി വരും.,
ഒരു കട്ടുറുമ്പിനെ പോലെ..
എന്നാണ് കവിത. 
മാഗസിൻ പിൻവലിക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നു.
 

Latest News