മധ്യപ്രദേശില്‍ കാറപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ കൊല്ലപ്പെട്ടു

ഹൊശംഗാബാദ്- മധ്യപ്രദേശിലെ ഹൊശംഗാബാദില്‍ ധ്യാന്‍ ചന്ദ് ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കാനായി പുറപ്പെട്ട ടീമിലെ നാലു യുവ താരങ്ങള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദേശീയ പാത 69ല്‍ റയ്‌സാല്‍പൂരില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടം. എതിര്‍ ദിശയില്‍ നിന്നും വന്ന ഒരു വാഹവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന കളിക്കാര്‍ ഇറ്റാര്‍സിയില്‍ നിന്ന് വരികയായിരുന്നു. 18നും 22നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരെല്ലാം. ഇന്ദോറില്‍ നിന്നുള്ള ഷാനവാസ് ഹുസൈന്‍, ഇറ്റാര്‍സിയില്‍ നിന്നുള്ള ആര്‍ശ് ഹര്‍ദുവ, ജബല്‍പൂരില്‍ നിന്നുള്ള ആശിഷ് ലാല്‍, ഗ്വാളിയോര്‍ സ്വദേശി അനികേത് വരുണ്‍ എന്നിവരാണ് മരിച്ചത്. ഇവരും പരിക്കേറ്റ മൂന്ന് കളിക്കാരും മധ്യപ്രദേസ് ഹോക്കി അക്കാദമി താരങ്ങളാണ്. മുഖ്യമന്ത്രി കമല്‍നാഥ് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
 

Latest News