Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധം തുടരും

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഇന്ന് പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്്ഷനുകള്‍ പുനസ്ഥാപിക്കും. താഴ്‌വരയില്‍ തുടരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍  പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി.

40 ലക്ഷം പോസ്റ്റ് പെയ്ഡ് കണക് ഷനുകളാണ് താഴ് വരയിലുള്ളത്. അതേസമയം ഇന്റര്‍നെറ്റ് നിരോധം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പ്രീ പെയ്ഡ് കണക് ഷന്‍ നിരോധവും ഇപ്പോള്‍ നീക്കില്ല.

പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയതില്‍ പ്രതിഷേധം പടരുന്നത് തടയാനാണ് ഓഗസ്റ്റ് അഞ്ച് മുതല്‍ ആശയ വിനിമയ സൗകര്യങ്ങള്‍ റദ്ദാക്കിയിരുന്നത്.

സംസ്ഥാനത്ത് 66 ലക്ഷം മൊബൈല്‍ ഉപയോക്താക്കളാണുള്ളത്. ഉച്ചക്ക് 12 മുതലാണ് പോസ്റ്റ് പെയഡ് സേവനങ്ങള്‍ ലഭിച്ചു തുടങ്ങുകയെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ പറഞ്ഞു.

 

Latest News