Sorry, you need to enable JavaScript to visit this website.

റിയാദില്‍ 1500 പേര്‍ പങ്കെടുത്ത ഓണസദ്യ; പ്രവാസി ഓണം മഹോത്സവം സമാപിച്ചു

റിയാദ് പ്രവാസി ഓണം മഹോത്സവത്തിൽ പ്രസിഡന്റ് സാജു ജോർജ് സംസാരിക്കുന്നു

റിയാദ് - പ്രവാസി സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഓണം മഹോത്സവം വിവിധ പരിപാടികളോടെ സമാപിച്ചു. കുടുംബങ്ങളടക്കം 1,500 ഓളം പേർ പങ്കെടുത്ത ഓണസദ്യയായിരുന്നു ഉത്സവത്തിന്റെ മുഖ്യ ആകർഷണം. സദ്യക്ക് നേതൃത്വം നൽകാൻ അബ്ദുൽ അസീസ് മലസിന്റെ നേതൃത്വത്തിൽ 50 ലേറെ വളണ്ടിയർമാർ കർമനിരതരായിരുന്നു. 

ലൈവ് ആർട്ട് ഷോയിൽ നാല് പ്രവാസി ചിത്രകാരന്മാർ ആവിഷ്‌കാരങ്ങൾ നടത്തി. മനുഷ്യന്റെ സ്വാതന്ത്ര്യം, സ്വപ്‌നങ്ങൾ, പരിസ്ഥിതി, ഫാസിസം തുടങ്ങി സമകാലിക സാമൂഹികാവസ്ഥകളോട് കലഹിക്കുന്നതായിരുന്നു അവരുടെ പെയിന്റിംഗുകൾ. 'പ്രവാസി' നേതാക്കൾ ചിത്രകാരന്മാരായ ജയാശങ്കർ, ഉസ്മാൻ പട്ടിയത്ത്, പ്രസാദ്.സി.പി, മുസൈബ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. 'പ്രവാസി' പ്രസിഡന്റ് സാജു ജോർജ് മഹോത്സവം ഉദ്ഘാടനം ചെയ്തു. സ്‌നേഹവും സഹവർത്തിത്വവും നിറഞ്ഞുനിൽക്കുന്ന ഈ ആഘോഷം വെറുപ്പിന്റെയും ഹിംസയുടെയും വക്താക്കൾക്കുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വൈസ് പ്രസിഡന്റ് സലീം മാഹി, ജനറൽ സെക്രട്ടറി ഖലീൽ പാലോട്, ദമാം ചാപ്റ്റർ പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ജരീർ മെഡിക്കൽ സെന്റർ എക്‌സിക്യൂട്ടീവ് നസ്‌റുൽ ഇസ്‌ലാം എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം വൈസ് ചെയർമാൻ നൗഫിന സാബു, അംഗങ്ങളായ റഹ്മത്ത് തിരുത്തിയാട്, സുനിൽ കുമാർ, അഡ്വ. റെജി, ബഷീർ പാണക്കാട്, പ്രവാസി ജിദ്ദ ജനറൽ സെക്രട്ടറി എം.പി.അഷ്‌റഫ് എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ കൺവീനർ അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും സൗമ്യ സുനിൽ നന്ദിയും പറഞ്ഞു.


ഗാനമേളയോടെ ആരംഭിച്ച കലാസന്ധ്യയിൽ വിവിധ ഇനം നൃത്തങ്ങൾ, വള്ളംകളി എന്നിവ അരങ്ങേറി. ജിദേശ്, ജെറി, ലക്ഷ്മി ജിദേശ്, ജൂബിൻ, ദിൽഷാദ്, ദിവ്യ പ്രശാന്ത്, ലെന സിറാജ്, ഹിബ എന്നിവർ ഗാനങ്ങളാലപിച്ചു. ശിൽപ സായ്‌നാഥ് രചനയും സായ്‌നാഥ് സംവിധാനവും അഭിനയവും കാഴ്ച്ചവെച്ച 'നെല്ലിക്ക' എന്ന ഏകപാത്ര നാടകം പുത്തൻ തലമുറയിലെ മക്കളും രക്ഷിതാക്കളും തമ്മിലുള്ള സ്‌നേഹവാത്സല്യത്തിന്റെ അതിരുകവിച്ചിൽ ആവിഷ്‌ക്കരിക്കുന്നതായിരുന്നു പ്രമേയം. വള്ളംകളി ആശാൻ രാജൻ കാരിച്ചാൽ, സായ്‌നാഥ്, ശിൽപ സായ്‌നാഥ്, അവതാരകരായ സുലൈമാൻ, ഹിബ എന്നിവർക്കും പരിപാടിയിൽ സംബന്ധിച്ച കുട്ടികൾക്കും സ്‌നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ശ്രീലക്ഷ്മി, ദിയ, നിയ, ദേവ, കല്യാണി, അന്ന, സഹന്യ, നതാനിയ, അദീബ്, ശെസ, മുഹമ്മദ് ഫാറൂഖ്, നഷ്‌വാ, ഫഹീം, നദ എന്നിവർ നൃത്ത പരിപാടികളിൽ പങ്കെടുത്തു. ചിലങ്ക ഡാൻസ് സ്‌കൂൾ അധ്യാപിക റീന ടീച്ചറായിരുന്നു കോറിയോഗ്രാഫി.
നഹ്‌ന അബ്ദുസലാം, നൈറ ഷഹദാൻ എന്നീ കുട്ടികൾ ഇൻസ്റ്റന്റ് ക്വിസ് പ്രോഗ്രാം നടത്തി സമ്മാനങ്ങൾ നൽകി. വിശ്വനാഥ് രൂപകൽപന ചെയ്ത പൂക്കളം ഓണാഘോഷത്തിന് മാറ്റു കൂട്ടി. അബ്ദുറഹ്മാൻ ഒലയ്യാൻ, അബ്ദുറഹ്മാൻ മറായി, സമീഉല്ല, സലീം മൂസ, അംജദ് അലി, നജാത്തുല്ല, അജ്മൽ ഹുസ്സൈൻ, സാബിറാ ലബീബ് എന്നിവർ നേതൃത്വം നൽകി.
 

Latest News