ബി.ജെ.പി തെരഞ്ഞെടുപ്പ് ടീ ഷര്‍ട്ട് ധരിച്ച കര്‍ഷകന്‍ ജീവനൊടുക്കി

ബുല്‍ധാന- മഹരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ടീ ഷര്‍ട്ട് ധരിച്ച കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

21 ന് വോട്ടെടുപ്പ് നടക്കാനിരിക്കെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് കര്‍ഷക രോഷം ശക്തമാണ്. മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുല്‍ധാന ജില്ലയില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് സംഭവം.

ജല്‍ഗാവ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഖാത്‌കേഡിലെ വസതിയിലാണ് 38 കാരന്‍ രാജു തല്‍വാരെ തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.
നമ്മുടെ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ബി.ജെ.പി മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്.

 

Latest News