റിയാദ്- നിയമലംഘനങ്ങൾ നടത്തിയതിന് ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) പിഴ ചുമത്തി.
സൗദി ടെലികോം കമ്പനിക്ക് 27,53,500 റിയാലും മൊബൈലിക്ക് 10 ലക്ഷം റിയാലും സെയ്ൻ കമ്പനിക്ക് 48,000 റിയാലും ലിബാറ മൊബൈലിന് 3,36,000 റിയാലും വിർജിൻ മൊബൈലിന് 5,44,000 റിയാലും പിഴ ചുമത്തി.
ടെലികോം നിയമം ലംഘിച്ച മറ്റേതാനും സ്ഥാപനങ്ങൾക്ക് 25,50,000 റിയാലും പിഴ ചുമത്തി. ടെലികോം നിയമലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയാണ് പിഴ പ്രഖ്യാപിച്ചത്.