മത്സരയോട്ടം വൈറലായി; ഒടുവില്‍ യുവാവും വാഹനവും കസ്റ്റിഡിയില്‍

റിയാദിൽ മത്സരയോട്ടം നടത്തിയതിന് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത യുവാവും കസ്റ്റഡിയിലെടുത്ത പിക്കപ്പും.

റിയാദ് - മെയിൻ റോഡിലൂടെ മത്സരയോട്ടം നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കാറുമായി മത്സരിച്ച് യുവാവ് അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെയും മറ്റൊരു കാറുമായി യുവാവിന്റെ പിക്കപ്പ് കൂട്ടിയിടിക്കുന്നത് തലനാരിഴക്ക് ഒഴിവായതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ  സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തിയാണ് ട്രാഫിക് പോലീസ് യുവാവിനെ പിടികൂടിയത്. യുവാവിന്റെ പിക്കപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ ഡ്രൈവറെ പിടികൂടുന്നതിന് ട്രാഫിക് പോലീസ് ശ്രമം തുടരുകയാണ്. 

Latest News