കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടി; പുറത്തറിയുന്നത് ഒരു മാസത്തിനു ശേഷം

കൊല്ലം- കൊല്ലത്ത് മകന്‍ വൃദ്ധയായ സ്വന്തം അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. പട്ടത്താനം നീതി നഗര്‍ സ്വദേശിയായ പ്ലാമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ സാവിത്രിയാണ് കൊല്ലപ്പെട്ടത്. 71കാരിയായ ഇവരെ ഒരു മാസത്തിലേറെയായി കാണാനില്ലായിരുന്നു. പ്രതിയായ മകന്‍ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സഹായം നല്‍കിയ സുനിലിന്റെ സുഹൃത്ത് കുട്ടനെ പോലീസി തിരയുന്നുണ്ട്. സുനില്‍ മറ്റൊരു കൊലക്കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അമ്മയെ കാണാനില്ലെന്നു നേരത്തെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ സുനിലും പോലീസില്‍ പരാതിപ്പെട്ടു. സംശയത്തെ തുടര്‍ന്ന് പോലീസ് സുനിലിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ഇയാള്‍ കുറ്റം സമ്മതിച്ചു. സുനില്‍ നല്‍കിയ വിവരമനുസരിച്ച് ഞായറാഴ്ച രാവിലെ വീടിന്റെ സെപ്്റ്റിക് ടാങ്കിനു സമീപമാണ് മാസത്തിലേറെ പഴക്കമുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. ഭൂമിയുടെ പ്രമാണം ആവശ്യപ്പെട്ട് അമ്മ സാവിത്രിയെ സുനില്‍ നിരന്ത്രം ഉപദ്രവിച്ചിരുന്നതായി മകള്‍ പറയുന്നു.

Latest News