Sorry, you need to enable JavaScript to visit this website.

ജപാനില്‍ 'ഹഗിബിസ്' ആഞ്ഞടിച്ചു; 11 മരണം

ടോക്യോ- ജപാനില്‍ ശക്തിയോടെ ആഞ്ഞടിച്ച ഹഗിബിസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ശക്തിയേറിയ കാറ്റിനു പുറമെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുംപ്പെട്ട് 11 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. രാജ്യത്തിന്റെ വലിയൊരു ഭാഗം തന്നെ ദുരിതത്തിലായിരിക്കുകയാണ്. നിര്‍ത്താതെ പെയ്ത മഴയില്‍ പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായി. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീടു വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വന്നു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഇവര്‍ കഴിയുന്നത്. രക്ഷാപ്രവര്‍ത്തന ഏജന്‍സികള്‍ക്കു പുറമെ സൈന്യവും രംഗത്തുണ്ട്. 

റോഡ് ഗതാഗതവും വൈദ്യുതി വിതരണവും മുടങ്ങിക്കിടക്കുകയാണ്. ജലാശയങ്ങളെല്ലാം കരകവിഞ്ഞു. ഉയര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇത്ര ശക്തിയേറിയ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും രാജ്യത്തുണ്ടാകുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വ്യോമ, റെയില്‍ ഗതാഗതവും മുടങ്ങി. നിരവധി ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജപാനില്‍ നടക്കുന്ന റഗ്ബി ലോക കപ്പ് ടൂര്‍ണമെന്റിലെ മാച്ചുകളും ജപാനിസ് ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരവും നിര്‍ത്തി വച്ചു.
Damage caused by tornado east of Tokyo. 12 Oct 2016

Latest News