Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദ്യപിക്കാനും ചെറിയ വസ്ത്രം ധരിക്കാനും തയാറാകാത്തതിന് ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന് യുവതി

പട്‌ന- ചെറിയ വസ്ത്രങ്ങള്‍ ധരിക്കാനും മദ്യപിക്കാനും തയാറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മൊഴിചൊല്ലിയെന്ന പരാതിയുമായി യുവതി രംഗത്ത്. 'മോഡേണ്‍' ആകാന്‍ ഭര്‍ത്താവ് തന്നെ നിരന്തരം നിര്‍ബന്ധിച്ചു കൊണ്ടിരുന്നെന്നും ഇതിന്റെ പേരില്‍ മര്‍ദിച്ചിരുന്നുവെന്നും യുവതി പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. 2015ലായിരുന്നു വിവാഹം. ശേഷം ദല്‍ഹിയിലേക്കു താമസം മാറി. മാസങ്ങള്‍ക്കു ശേഷമാണ് നഗരത്തിലെ മോഡേണ്‍ പെണ്‍കുട്ടികളെ പോലെ ചെറിയ വസ്ത്രങ്ങള്‍ ധരിക്കാനും നിശാ പാര്‍ട്ടികള്‍ക്കു പോകാനും മദ്യപിക്കാനും ഭര്‍ത്താവ് നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്. വിസമ്മതിച്ചപ്പോള്‍ നിരന്തരം മര്‍ദിച്ചു. ഇതിനിടെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ നിന്നിറങ്ങാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഇതിനു തയാറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതി ആരോപിക്കുന്നു. ബിഹാര്‍ സംസ്ഥാന വനിതാ കമ്മീഷനും യുവതി ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ ഭര്‍ത്താവിന് നോട്ടീസയച്ചു. ഇയാളെ ഉടന്‍ വിളിച്ചു വരുത്തുമെന്ന് കമ്മീഷന്‍ അധ്യക്ഷ ദില്‍മനി മിശ്ര പറഞ്ഞു.
 

Latest News