മക്ക- മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഏതാനും ഖതീബുമാരെയും ഇമാമുമാരെയും നിയമിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.
ശൈഖ് ഡോ.ബന്ദർ ബലീലയെയും ശൈഖ് ഡോ.അബ്ദുല്ല അൽജുഹനിയെയും വിശുദ്ധ ഹറമിലും ശൈഖ് ഡോ.അഹ്മദ് ബിൻ താലിബ് ഹുമൈദിനെ മസ്ജിദുന്നബവിയിലും ഖതീബുമാരായി നിയമിച്ചിട്ടുണ്ട്.
ശൈഖ് ഡോ.യാസിർ അൽദോസരിയെ വിശുദ്ധ ഹറമിലും ശൈഖ് ഡോ.ഖാലിദ് അൽമുഹന്നയെയും ശൈഖ് ഡോ.അഹ്മദ് അൽഹുദൈഫിയെയും മസ്ജിദുന്നബവിയിലും ഇമാമുമാരായും നിയമിച്ചിട്ടുണ്ട്.






