Monday , October   14, 2019
Monday , October   14, 2019

മക്കയിൽ മഴ തുടരുന്നു

മക്ക- മക്കയിൽ വീണ്ടും കനത്ത മഴ. ഇന്ന് വൈകിട്ട് പെയ്ത മഴ ഏകദേശം അരമണിക്കൂറിലേറെ നേരം നീണ്ടുനിന്നു. മക്കയുടെ മുഴുവൻ പ്രദേശത്തും സാമാന്യം നല്ല രീതിയിൽ തന്നെ മഴ പെയ്തു. കഴിഞ്ഞ ഏതാനും ദിവസമായി മക്കയിൽ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.