നെഹ്‌റു കുടുംബത്തിനെതിരെ അപകീര്‍ത്തി വിഡിയോ പോസ്റ്റിട്ട ടിവി താരം പായല്‍ റോഹത്ഗിക്കെതിരെ കേസ്

ജയ്പൂര്‍- സ്വാതന്ത്ര്യസമര സേനാനി മോതിലാല്‍ നെഹ്‌റുവിനേയും കുടുംബത്തേയും അവഹേളിക്കുകയും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ടിവി താരം പായല്‍ റോഹത്ഗിക്കെതിരെ രാജസ്ഥാന്‍ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ചര്‍മേഷ് ശര്‍മ നല്‍കിയ പരാതിയിലാണ് ഐടി നിയമം 66, 67 വകുപ്പുകള്‍ പ്രകാരം പായലിനെതിരെ കേസെടുത്തത്. മോതിലാല്‍ നെഹ്‌റുവിന്റെ ഭാര്യക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് അദ്ദേഹത്തെ അവഹേളിച്ചുവെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭാര്യയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി. 

സെപ്തംബര്‍ 21നാണ് പായല്‍ പരാതിക്കടിസ്ഥാനമായ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിലെ ആരോപണങ്ങള്‍ മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഹനിക്കുന്നതാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News