ഹെല്‍മറ്റില്ലാത്തതിന് 2000 രൂപ പിഴ; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

പട്‌ന- ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്ന് യുവാവ് നടുറോഡില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ബീഹാറിലെ പൂര്‍ണിയ സ്വദേശി സത്യം സിന്‍ഹയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് സത്യം സിന്‍ഹയെ പിടികൂടിയിരുന്നു. നിലവിലെ പുതിയ മോട്ടോര്‍ വാഹന പിഴ പ്രകാരം 2000 രൂപയാണ് പിഴ ചുമത്തിയത്. പിഴ ഒഴിവാക്കണമെന്നും തന്റെ പക്കല്‍ പണമില്ലെന്നും സിന്‍ഹ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ട്രാഫിക് പോലീസ് സിന്‍ഹയുടെ ആവശ്യം അംഗീകരിച്ചില്ല.

തുടര്‍ന്നുണ്ടായ വഴക്കിനിടെ കൈയ്യില്‍ കരുതിയ പെട്രോള്‍ എടുത്ത് യുവാവ് ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇടപ്പെട്ടു. ഇയാളെ പിന്നീട് ലോക്കല്‍ പോലീസിന് കൈമാറി.

 

Latest News