ജിദ്ദ- ഫലസ്തീൻ സ്ട്രീറ്റിൽ അനധികൃത താമസക്കാർ കൂട്ടംചേർന്ന് സൗദി പൗരനെ ക്രൂരമായി തല്ലിച്ചതച്ചു. പ്രദേശത്ത് വഴിവാണിഭം നടത്തുന്നവരാണ് ആക്രമണം നടത്തിയത്. ഇതേ സ്ഥലത്ത് സൗദി പൗരൻ തെരുവ് വ്യാപാരം ആരംഭിച്ചതാണ് നിയമലംഘകരെ പ്രകോപിതരാക്കിയത്.
വിദേശികൾ സൗദി പൗരനെ കൂട്ടംചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് സ്വദേശികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. പ്രതികളെ എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും രാജ്യത്തു നിന്ന് നാടുകടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.